ബലിപെരുന്നാൾ, പൊതു സുരക്ഷാ പദ്ധതിയുമായി ദുബായ് പോലീസ്

Date:

Share post:

ദുബായ് നിവാസികൾക്കും സന്ദർശകർക്കും സുരക്ഷിതമായി ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനുള്ള സംയോജിത പദ്ധതിയുമായി ദുബായ് പോലീസ്. പൗരന്മാരുടെയും താമസക്കാരുടെയും സന്തോഷവും സൗകര്യവും ഉറപ്പുവരുത്തുന്നതിനൊപ്പം എല്ലാവരുടെയും സുരക്ഷയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സമഗ്ര പദ്ധതി ദുബായ് പോലീസിന്റെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പ്രഖ്യാപിച്ചത്.

പൊതു ആഘോഷങ്ങളിലും പരിപാടികളിലും നിവാസികൾക്ക് സന്തോഷം ഉറപ്പാക്കുന്ന പദ്ധതികളാണ് ദുബായ് നടപ്പാക്കുന്നത്. അതേസമയം ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും അനുസരിച്ചാണ് കമ്മിറ്റി പ്രവർത്തിക്കുന്നതെന്ന് ദുബായിലെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനും ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി അറിയിച്ചു.

എല്ലാ മസ്ജിദുകളിലും ഈദ് മുസല്ലകളിലും 3,500 പോലീസുകാർ സജ്ജമാണെന്ന് മേജർ ജനറൽ അൽ ഗൈത്തി പറഞ്ഞു. കൂടാതെ എല്ലാ റോഡുകളിലും പ്രധാന വിനോദസഞ്ചാര മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഓപ്പൺ മാർക്കറ്റുകളിലും പട്രോളിങ് ഏർപ്പെടുത്തും. സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും (ആർടിഎ) സംയുക്ത ശ്രമങ്ങളിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കാനും പോലീസ് കഠിനമായി ശ്രമിക്കും.

3,500 പോലീസുകാർ, 465 സുരക്ഷാ പട്രോളിംഗ്, 66 ട്രാഫിക് സർജന്റുകൾ, 165 ലൈഫ് ഗാർഡുകൾ, ദുബായ് ബീച്ചുകളിൽ 14 സമുദ്ര സുരക്ഷാ ബോട്ടുകൾ, 10 മറൈൻ റെസ്ക്യൂ ബോട്ടുകൾ, 17 ലാൻഡ് റെസ്ക്യൂ പട്രോളിംഗ് എന്നിവ ഉൾപ്പെടുന്നതാണ് ഈദ് അൽ അദ്ഹയുടെ സുരക്ഷാ പദ്ധതിയെന്ന് മേജർ ജനറൽ അൽ ഗൈത്തി പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകൾ, 29 സൈക്കിൾ പട്രോളിംഗ്, 5 ഓപ്പറേറ്റിംഗ് റൂമുകൾ, 123 ആംബുലൻസുകൾ, 738 പാരാമെഡിക്കുകൾ, 75 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ, 2 CBRN റെസ്പോണ്ടർ വാഹനങ്ങൾ, സ്വകാര്യ കമ്പനികളിൽ നിന്നുള്ള 798 സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ അടിയന്തര കോളുകൾ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ 24 മണിക്കൂറുംപ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

വേഗ പരിധി പാലിക്കാൻ മേജർ ജനറൽ അൽ ഗൈത്തി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന വേഗതയിൽ വാഹനമോടിച്ച് അപകടം ഉണ്ടാക്കി ബലിപെരുന്നാളിന്റെ സന്തോഷം നശിപ്പിക്കരുത്. ഗുരുതരമായ ശാരീരികവും മാനസികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാനുമാണിത്. കൂടാതെ ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, പൊതുവും പ്രധാനപ്പെട്ടതുമായ എല്ലാ സ്ഥലങ്ങളിലും കുട്ടികൾ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...