സ്കൂൾ ബസുകളിൽ പരസ്യങ്ങളും പ്രമോഷണൽ കാമ്പെയ്‌നുകളും പ്രദർശിപ്പിക്കാൻ അനുമതി നൽകി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സ്കൂൾ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് അധികവരുമാനം നൽകാനാണ് സംരംഭം ലക്ഷ്യമിടുന്നത്. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഉത്പന്നങ്ങളും പ്രമോഷണൽ കാമ്പയിനുകളും മാത്രമേ ഉൾപ്പെടുത്താൻപാടുള്ളൂവെന്ന കർശന നിബന്ധനയുണ്ട്.
പരസ്യങ്ങൾ വിദ്യാർഥികൾക്ക് അനുയോജ്യമായിരിക്കണമെന്ന് ആർ.ടി.എ. പബ്ലിക് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡിവലപ്പ്മെന്റ് മേധാവി അദേൽ ഷക്രി പറഞ്ഞു.
പരസ്യങ്ങളുടെ ഉള്ളടക്കത്തിന് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരവും ആർ.ടി.എ.യുടെ പരസ്യ പെർമിറ്റും ഉണ്ടായിരിക്കണം. എമർജൻസി എക്സിറ്റുകളിലും ഡോറുകളിലും പരസ്യങ്ങൾ പതിക്കരുത്. കൂടാതെ ഇവ സ്കൂൾ ബസ് ബോർഡുകൾ മറയ്ക്കാനോ ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്താനോപാടില്ലെന്നും നിർദ്ദേശത്തിലുണ്ട്.
Dubai’s #RTA offers investment opportunities for school bus operators by allowing the display of advertisements and promotional campaigns of Dubai’s business community on school buses.
To read full news, visit https://t.co/d59n6xYb3x pic.twitter.com/a1H3w58O5A— RTA (@rta_dubai) May 17, 2024