ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിലെ റോഡ് വികസനം പൂർത്തിയായി. പുതിയതായി ഒരു വരി കൂടി ചേർത്താണ് റോഡ് വികസനം പൂർത്തിയാക്കിയത്. 600 മീറ്ററിലാണ് ഒരു വരി ചേർത്തതെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) വ്യക്തമാക്കി.
റോഡ് വികസനം പൂർത്തിയായതോടെ എക്സിറ്റ് 55-ലെ ഗതാഗതക്കുരുക്ക് ഒഴിവാകും. മാത്രമല്ല, ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റബാത്ത് സ്ട്രീറ്റ് വഴി ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള യാത്രാ സമയം 4 മിനിറ്റായും കുറയും.
മുമ്പ് 3,000 വാഹനങ്ങൾ കടന്നുപോകാനുള്ള വീതിയാണ് റോഡിനുണ്ടായിരുന്നത്. എന്നാൽ ഇനി എക്സിറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 4,500 ആകുമെന്ന് അധികൃതർ അറിയിച്ചു.