നിയമലംഘനം നടത്തിയ 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇ സ്കൂട്ടറുകൾക്ക് നിശ്ചയിച്ചിട്ടുള്ള പാതകളിൽ നിന്ന് മാറി സ്കൂട്ടർ ഓടിച്ചതിനും, ഹെൽമെറ്റോ റിഫ്ലക്ടീവ് വെസ്റ്റോ ധരിക്കാത്തതും, ബൈക്കിൻ്റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്റ്റീവ് വൈറ്റ് ലൈറ്റ് സ്ഥാപിക്കാത്തത് തുടങ്ങി വിവിധ നിയമലംഘനങ്ങളാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.
2023ൽ ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായ് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് റൈഡറുകളിൽ നിന്ന് 10,000ദിർഹം പിഴ ചുമത്തി.
ദുബായിൽ, മറ്റുള്ളവരുടെ ജീവന് അപകടമാകുന്ന രിതീയിൽ യാത്രചെയ്യുന്ന ഇ-സ്കൂട്ടർ യാത്രക്കാർക്ക് 300 ദിർഹം വരെ പിഴ ചുമത്തും.
റൈഡർമാർ ശ്രദ്ധിക്കേണ്ട ട്രാഫിക് സുരക്ഷാ നിയമങ്ങൾ ഇതൊക്കെയാണ്
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകൾ ഒഴിവാക്കുക
റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും പരമാവധി വേഗത 20 കി.മീ
ട്രാഫിക് ലൈറ്റുകളും മറ്റ് റോഡ് അടയാളങ്ങളും ശ്രദ്ധിക്കുക
ഇ-ബൈക്കുകളിൽ അധികമായി ആളെ കയറ്റരുത്
നിശ്ചിത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക