വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ആവർത്തിച്ച് റാസൽഖൈമ പോലീസ്. ഡ്രൈവിഗിംനിടെ ഫോൺ ഉപയോഗിച്ചാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് റാസൽഖൈമ പോലീസ് വ്യക്തമാക്കി.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 32 പ്രകാരം മുകളിൽ പറഞ്ഞ പിഴ ചുമത്തുമെന്ന്, റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹാർ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗവും റാസൽഖൈമ പോലീസ് ജനറൽ കമാൻഡും ചേർന്ന് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ട്രാഫിക് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെയും റോഡ് ഉപയോക്താക്കളെയും ബോധവൽക്കരിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം