നിർധനരായ വിദ്യാർഥികൾക്ക് ​​ദുബായിയുടെ കൈത്താങ്ങ്: 32,000 ഇലക്‌ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ചു

Date:

Share post:

മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളിൽ ഒന്നായ ഡിജിറ്റൽ സ്കൂൾ, “ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്” കാമ്പെയ്നിൽ ശേഖരിച്ചത് 32,000-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ.

ലോകത്തിലെ നിർധനരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ചതാണ് ഈ കാമ്പയിൻ. കംപ്യൂട്ടർ, ടാബ്‌ലെറ്റ്, സ്മാർട്ട് ഫോൺ, പ്രിന്റർ, പ്രൊജക്റ്റർ തുടങ്ങിയവ ശേഖരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.

എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി (ഇ.ആർ.സി.) സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന് കീഴിലാണ് ഡിജിറ്റൽ സ്കൂൾ പ്രവർത്തിക്കുന്നത്. ശേഖരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ നവീകരിച്ചാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഇതിലൂടെ ഇ-മാലിന്യം കുറയ്ക്കുക കൂടിയാണ് ലക്ഷ്യം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.donateyourowndevice.org) സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...