അശ്രദ്ധമായി വാഹനമോടിക്കുന്നതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. അനവധി പേർക്കാണ് ഇതുവഴി ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പൊലീസ്. അശ്രദ്ധയേത്തുടർന്ന് സംഭവിച്ച ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്താണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റും ലഭിക്കാവുന്ന ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മദ്യപിക്കുക, മേക്കപ്പ് ഇടുക തുടങ്ങിയ പ്രവൃത്തികളാണ് പൊതുവെ റോഡപകടങ്ങളിലേയ്ക്ക് നയിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് അബുദാബി പൊലീസ് പങ്കിട്ടത്. ഡ്രൈവർ ശ്രദ്ധയോടെ വാഹനം ഓടിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.
#فيديو | #شرطة_أبوظبي تناشد السائقين بعدم الانشغال بغير الطريق أثناء توقف حركة السير في الطريق.
التفاصيل:https://t.co/Kj8keWZDZr#الانشغال_بغير_الطريق pic.twitter.com/uGJIaMjZhM
— شرطة أبوظبي (@ADPoliceHQ) April 26, 2024