യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെലിവറി സർവീസുകൾ താൽക്കാലികമായി നിർത്തി വെച്ചു.
‘സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. നിലവിലെ അവസ്ഥകൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചില ഡെലിവറികൾ താൽക്കാലികമായി നിർത്തുകയോ വൈകുകയോ ചെയ്യാം’. ഡെലിവറി ആപ്പായ കരീം ജനങ്ങൾക്ക് അലേർട്ട് നൽകി. രാവിലെ 11 മണിക്ക് കരീമിലെ റെസ്റ്റോറന്റുകളൊന്നും തന്നെ ഓർഡറുകൾ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, ആപ്പിലെ പലചരക്ക് വിതരണവും താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കരീം മാത്രമല്ല, കാലാവസ്ഥ കാരണം താൽകാലികമായി ഡെലിവറി നിർത്തുകയാണെന്ന് പറഞ്ഞ് നൂൺ മിനിറ്റ്സും സന്ദേശം നൽകിയിരുന്നു. കൂടാതെ, ഇൻസ്റ്റാ ഷോപ്പ് , ഡെലിവറോ പോലുള്ള മറ്റ് ഡെലിവറി ആപ്പുകളും പരിമിതമായ ശേഷിയിൽ പ്രവർത്തിക്കും. ഓർഡറുകൾക്ക് കൂടുതൽ സമയമെടുത്തേക്കാമെന്നും സന്ദേശങ്ങൾ നൽകിയിരുന്നു.