കൂട്ടിയും കിഴിച്ചും ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കിയിരിക്കുന്നത്.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. കൊല്ലത്ത് എം.മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും.ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി. പട്ടിക ഇങ്ങനെ വരുമ്പോഴും മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിൽ ഇനിയും തീരുമാനം വന്നിട്ടില്ല.
ചാലക്കുടിയില്‍ സിനിമ താരത്തെ ഇറക്കാൻ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മഞ്ജു വാര്യരെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ആ നീക്കത്തെ കുറിച്ച് കൂടുതല്‍ വ്യക്തതകള്‍ ഇനിയും വന്നിട്ടില്ല. ഇന്നസെന്‍റിനെ മത്സരിപ്പിച്ച് വിജയിച്ച ചരിത്രം സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെയാണ് വീണ്ടും സിനിമാ താരത്തെ ഇറക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്ന ഘടനം. എന്നാൽ മഞ്ജു വാര്യരുടെ പേര് വന്നതിന് പിന്നാലെ താരത്തിന്റെ പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല!