തൊഴിലാളികൾക്ക് രണ്ട് മാസത്തെ ശമ്പളം നൽകാത്തതിന്റെ പേരിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി ഉടമയ്ക്ക് 1.075 ദശലക്ഷം ദിർഹം പിഴ ചുമത്തി. എമിറേറ്റ് പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ വേതനം നൽകാത്തതിൽ കുറ്റം ചുമത്തി കമ്പനിയുടെ ഡയറക്ടറെ ദുബായ് നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ കോടതിയിലേക്ക് റഫർ ചെയ്തു.
ഈ സ്ഥാപനത്തിലെ 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. കമ്പനിക്കുള്ളിലെ സാമ്പത്തിക വെല്ലുവിളികൾ കാരണമാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്തതെന്ന് പ്രതികൾ പറഞ്ഞതായി അതോറിറ്റി അറിയിച്ചു. കേസ് കേട്ട് കഴിഞ്ഞതിന് ശേഷം ഓരോ തൊഴിലാളിക്കുമായി 5,000 ദിർഹം വീതം പിഴ അടയ്ക്കാൻ കമ്പനി ഉടമയോട് കോടതി ഉത്തരവിട്ടു.