നിയന്ത്രണങ്ങൾ ലംഘിച്ചു; ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

Date:

Share post:

ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇയിൽ പ്രവർത്തിക്കുന്ന ഗാലക്‌സി ഇൻഷുറൻസ് കമ്പനിയുടെ (ഗാലക്‌സി) ലൈസൻസാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ഇന്ന് റദ്ദാക്കിയത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നടപടി.

സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച അധികൃതർ രജിസ്ട്രിയിൽ നിന്ന് ​ഗാലക്സിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. സ്ഥാപനം അതിന്റെ റെഗുലേറ്ററി നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സെൻട്രൽ ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇൻഷുറൻസ് വ്യവസായത്തിൻ്റെയും രാജ്യത്തിൻ്റെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള യുഎഇ നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും എല്ലാ ഇൻഷുറൻസ് കമ്പനികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...