ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തിൽ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിക്കൊടുത്തത്. വിയറ്റ്നാമിനെ 6-2 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം.
അമ്പെയ്ത്തിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ 2-0ത്തിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ പരാജയപ്പെട്ടു. 6-2
സ്കോറിനായിരുന്നു ഇന്ത്യന്‍ വനിതകള്‍ കൊറിയയോട് പരാജയം വഴങ്ങിയത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 87 ആയി. 21 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
MEDAL No. 87 FOR INDIA 😍
Archery: India win Bronze medal in Women's Recurve team event.
The trio of Ankita Bhakat, Bhajan Kaur & Simranjeet Kaur beat Vietnam 6-2. #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/ghDcNvaHU0
— India_AllSports (@India_AllSports) October 6, 2023