കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത് ബോസ് കൃഷ്ണമാചാരിയാണ്. ലോഗോ തയ്യാറാക്കിയതിന് സർക്കാർ 7 കോടി പ്രതിഫലം നൽകിയെന്ന വാർത്തയ്ക്കെതിരെ പ്രതികരിച്ച് ബോസ് കൃഷ്ണമാചാരി രംഗത്ത്.
തനിക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിച്ചെന്ന വാർത്ത പങ്കുവെച്ച് അദ്ദേഹം തന്നെയാണ് വിശദീകരണക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാൻ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട്.ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു.
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാൻ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട്. അൽപ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാൻ സർക്കാർ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
എന്നാൽ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളിൽ പ്രതിഫലിക്കാത്തതിനാൽ ലോഗോ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വൻ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലർ രംഗത്തെത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതിൽ നിന്നും മാറി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.