അന്തരീക്ഷത്തിൽ ആകാശച്ചുഴി ഉണ്ടാകുന്നതിന് പിന്നിൽ

Date:

Share post:

എന്താണ് ആകാശച്ചുഴി ? കഴിഞ്ഞ ദിവസം സിംഗപ്പൂർ എയർലൈൻസിൻ്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ നിരവധി ആളുകളുടെ മനസ്സിലേക്ക് ഇരച്ചെത്തിയ ചോദ്യമാണിത്. വിമാനയാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണൊ ആകാശച്ചുഴി. പഠനങ്ങൾ പറയുന്നത് എന്ത് ? വിശദമായി നോക്കാം.

ആകാശച്ചുഴി ഉണ്ടാകുന്നതിന് പിന്നിൽ

അന്തരീക്ഷ മർദത്തിലുണ്ടായ വെത്യാസംകൊണ്ട് വായുവിൽ രൂപപ്പെടുന്ന കുഴികളെയാണ് ആകാശച്ചുഴി അഥവ എയർ ഗട്ടർ എന്ന് പറയുന്നത്. വായു പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണിതിന് കാരണം. കൊടുങ്കാറ്റ്, പർവ്വതങ്ങൾക്ക് ചുറ്റുമുള്ള താപവെത്യാസം, ചൂടും തണുപ്പുമേറിയ കാലാവസ്ഥാ മാറ്റം, ഇടിമിന്നൽ തുടങ്ങി വിവിധ കാരണങ്ങൾ മർദ്ദത്തിലും വായുവിൻ്റെ ചലനത്തിലും മാറ്റമുണ്ടാക്കും. ഭൂമിയിൽ നിന്ന് ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായുവിൻ്റെ പ്രവാഹവും ഇത്തരം മർദവ്യതിയാനം ഉണ്ടാക്കാം.

ഇങ്ങനെ വിമാനങ്ങളുടെ ചിറകിന് മുകളിലും താഴെയുമായി ആകാശച്ചുഴികൾ രൂപപ്പെടുമ്പോഴാണ് ഗട്ടറിൽ എന്നപോലെ വിമാനം ആടിയുലയുകയോ താഴേക്ക് പതിക്കുകയോ ചെയ്യുന്നത്. മർദ വെത്യാസം കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് വായു ശക്തമായി പ്രവഹിക്കുന്നതിനെ ജെറ്റ് സ്ട്രീം എന്നാണ് വിളിക്കുന്നത്. വിമാനങ്ങൾ ഇത്തരം ജെറ്റ് സ്ട്രീമുകളിൽ അകപ്പെട്ടാലും കുലുക്കം അനുഭവിക്കും.

മുന്നറിയിപ്പുകൾ എങ്ങനെ

സാധാരണയായി 20000 അടി മുതൽ 40000 അടിവരെ ഉയരത്തിലാണ് വായുവിൻ്റെ മർദവെത്യാസം പ്രകടമാകാറുളളത്. നേരിയതും മിതമായതുമായ മർദവെത്യാസത്തിൻ്റെ ആഘാതം സീറ്റ് ബെൽറ്റുകളുടെ ഉപയോഗത്തിലൂടെ യാത്രക്കാർക്ക് മറികടക്കാൻ സാധിക്കും. അതേസമയം ഗുരുതരമായ ആകാശച്ചുഴികൾ അപൂർവ്വമാണെന്നാണ് റിപ്പോർട്ടുകൾ

പരമാവധി സുരക്ഷിതമായ പാതകളാണ് വിമാനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ, എയർലൈൻ മെറ്റീരിയോളജി ടീമുകൾ അല്ലെങ്കിൽ മറ്റ് വിമാനങ്ങളിലെ പൈലറ്റുമാർ തുടങ്ങിയവർ ആകാശച്ചുഴിപ്പറ്റി മുന്നറിയിപ്പ് നൽകാറുണ്ട്. എങ്കിലും ആകാശച്ചുഴിയുടെ സാധ്യതകൾ ഒഴിവാക്കാനാകില്ല.

അപകടങ്ങളുടെ എണ്ണം

യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ആകാശച്ചുഴി അപകടങ്ങൾ നാമമാത്രമാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച് 2009 മുതൽ 2021 വരെ ആകാശച്ചുഴി മൂലം 30 യാത്രക്കാർക്കും 116 ക്രൂ അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ് സംഭവം പോലെയുള്ള മരണങ്ങളും വളരെ അസാധാരണമാണ്. 1997 ഡിസംബറിൽ ടോക്കിയോയിൽ നിന്ന് ഹോണോലുലുവിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലും ആകാശച്ചുഴി അപകടത്തിൽ ഒരുമരണം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ കാലാവസ്ഥാ വ്യതിയാനം ആകാശച്ചുഴിയുടെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 1979 മുതൽ ആകാശച്ചുഴിയിൽ 55ശതമാനം ഉയർച്ചയുണ്ടായെന്നാണ് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ നിഗമനം. പ്രമുഖ ടർബുലൻസ് പ്രവചന വെബ്‌സൈറ്റ് ടർബ്ലി 150,000 വ്യത്യസ്‌ത ഫ്ലൈറ്റ്  റൂട്ടുകളുടെ വിശകലനത്തിന് ശേഷം പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.

അപകട പാതകൾ

സാൻ്റിയാഗോ, ചിലി, ബൊളീവിയയിലെ വിരു വിരു അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്‌ക്കിടയിലുള്ള യാത്രയാണ് ഏറ്റവും കുതിച്ചുചാട്ടമുള്ളതെന്നാണ് റിപ്പോർട്ട്. അതേസമയം കസാക്കിസ്ഥാനിലെ അൽമാട്ടിക്കും കിർഗിസ്ഥാൻ്റെ തലസ്ഥാനമായ ബിഷ്‌കെക്കിനുമിടയിലുള്ള റൂട്ട് കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാഷ്‌വില്ലെ, ടെന്നസി മുതൽ നോർത്ത് കരോലിനയിലെ റാലി/ഡർഹാം വരെയുള്ള സ്ഥലങ്ങൾ ഏറ്റവും ഉയർന്ന ശരാശരി പ്രക്ഷുബ്ധതയുള്ള നോർത്ത് അമേരിക്കൻ റൂട്ടുകളായും റാങ്ക് ചെയ്യപ്പെട്ടു.

അപ്രതീക്ഷിത ടർബുലൻസിനെ പ്രതിരോധിക്കാൻ യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് അനിവാര്യമാണെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നു. വലിയകുലുക്കമുണ്ടാകുമ്പോൾ ഇരിപ്പിടത്തിൽനിന്ന് തെന്നി മാറുന്നതും ലഗേജുകൾ ശരീരത്തിൽ പതിക്കുന്നതുമാണ് പരുക്കുകൾ വർദ്ധിക്കാൻ കാരണം. വിമാനത്തിൻ്റെ ഗതിയൊ ദിശിയോ നിയന്ത്രിച്ച് അപകടം ലഘൂകരിക്കാൻ പരിചയ സമ്പന്നനായ പൈലറ്റിനാകുമെന്നും പരിഭ്രാന്തരാകാതെ വിമാന ജീവനക്കാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാർ തയ്യാറാകണമെന്നുമാണ് വിദഗ്ദ്ധ നിർദ്ദേശം.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...