പാസ്പോര്‍ട്ട് സേവനങ്ങൾക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ ഓട്ടോമേറ്റഡ് ഇ- സംവിധാനം വിജയകരമെന്ന് റിപ്പോര്‍ട്ടുകൾ. രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സേവനങ്ങൾ വഴി 10,000 പാസ്പോര്‍ട്ടുകൾ വിതരണം ചെയ്ത് കഴിഞ്ഞു. പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ട് എത്തിക്കുന്ന സെല്‍ഫ് സര്‍വ്വീസ് പദ്ധതിയും വിജയമാണെന്ന് കുവൈത്ത് ട്രാവല്‍ ഡോക്യുമെന്‍റ് വകുപ്പ് മേധാവികൾ വ്യക്തമാക്കി.
ഈ വര്‍ഷം പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 30,000 ല്‍ അധികം ഓണ്‍ലൈന്‍ ഇടപാടുകളാണ് നടന്നത്. പേപ്പര്‍ ഇടപാടുകൾ ലഘൂകരിച്ചതോടെ സേവനങ്ങളുടെ വേഗവും വര്‍ദ്ധിച്ചു. തിരക്കും കുറഞ്ഞു. പദ്ധതിയുടെ ഭാഗമായി അല്‍- അംഹോജ് ആഭ്യന്തര മന്ത്രാലയം പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച പിന്തുണയാണ് നല്‍കിവരുന്നത്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സമാന നടപടികളാണ് പാസ്പോർട്ട് നടപടിക്രമങ്ങളിലും കൊണ്ടുവന്നത്. അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സമർപ്പിക്കണം. ഓണ്‍ലൈന്‍ സംവിധാനം വഴി ഇടപടുകൾ വേഗം പൂര്‍ത്തിയാക്കുകയും പൗരന്‍മാര്‍ക്ക് മികച്ച സേവനും ഉറപ്പാക്കുകയുമാണ് കുവൈത്ത്. ഓട്ടോമേറ്റഡ് പാസ്പോർട്ട് മെഷീൻ ഉപയോഗിക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ്.