യുഎഇ പാസ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. തട്ടിപ്പ് സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി.
യുഎഇ പാസ് വളരെ സുരക്ഷിതമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) താമസക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
“എന്തെങ്കിലും അറിയിപ്പുകളോ ലോഗിൻ അഭ്യർത്ഥനകളോ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം TDRA ഊന്നിപ്പറയുന്നു. നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് അനധികൃത ആക്സസ് തേടുന്ന വ്യക്തികളുടെ വഞ്ചന ശ്രമങ്ങൾ ഒഴിവാക്കാൻ ഏതെങ്കിലും ബട്ടണുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഈ അഭ്യർത്ഥനകൾ നന്നായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് അതോറ്റി X-ൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്.