രഹസ്യമായി കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം റിയാലുമായി റിയാദ് വിമാനത്താവളത്തിൽ ഏഷ്യക്കാരന് അറസ്റ്റിൽ. ബാഗിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച പണവുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃതമായും കുറ്റകൃത്യങ്ങൾ വഴിയും സമ്പാദിച്ച പണമാണ് ബാഗിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കി.