ബഹിരാകാശാത്ത് പുതിയ ചരിത്രം കുറിയ്ക്കാനൊരുങ്ങി യുഎഇ . യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ബഹാരാകാശ നടത്തം ഇന്ന്. സഹ സഞ്ചാരിയായ സ്റ്റീഫൻ ബോവനോപ്പമാണ് അൽ നെയാദിയുടെ ബഹിരാകാശ നടത്തം. ആറര മണിക്കൂർ നീളുന്നതാണ് ദൌത്യം.
ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന റെക്കോർഡ് അൽ നെയാദിക്ക് ലഭ്യമാകും . ദൌത്യം ഏറ്റെടുത്ത പത്താമത് രാജ്യമായി യുഎഇയും മാറും. യുഎഇ സമയം വൈകിട്ട 5:15നാണ് ദൌത്യം ആരംഭിക്കുന്നത്. ബഹിരാകാശ സ്പേസ് സ്റ്റേഷന് പുറത്തെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനും മറ്റുമായാണ് ഇരുവരും പേടകത്തിന് പുറത്തേക്ക് ഇറങ്ങുന്നത്.
പേടകത്തിലെ റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് യൂണിറ്റ് മാറ്റി സ്ഥാപിക്കുക, സൗരോർജ പാനൽ സ്ഥാപിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങളെന്ന് സുൽത്താൻ അൽ നെയാദി ട്വീറ്റ് ചെയ്തു. നിലവിൽ നാസയുടെ അന്താരാഷ്ട ബഹിരാകാശ നിലയത്തിലുളള അൽ നെയാദിയും സഹയാത്രികനും നടത്തത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.