ദോഹ-കൊച്ചി, നോൺസ്റ്റോപ്പ്‌ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

Date:

Share post:

പ്ര​വാ​സി മ​ല​യാ​ളി​ക​ൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ. ഇനി നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കി ദോ​ഹ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് ഉടൻ തുടങ്ങുമെന്ന് എയർ ഇ​ന്ത്യ അറിയിച്ചു. ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളി​ലും ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ സ​ർ​വി​സ് ഉണ്ടാവും. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്കി​ങ്ങും ആ​രം​ഭിച്ചിട്ടുണ്ട്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ് ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ നേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സു​ക​ൾ.

 

ഈ സർവീസുകൾക്ക് പു​റ​മെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലു​മാ​യി യാ​ത്ര ഷെ​ഡ്യൂ​ൾ​ ചെ​യ്തിരിക്കുന്നത്. പു​ല​ർ​ച്ച 1.30ന് ​കൊ​ച്ചി​യി​ൽ നി​ന്നും പ​റ​ന്നു​യ​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം 3.45ന് ​ദോ​ഹ​യി​ലെ​ത്തും. 4.45ന് കൊ​ച്ചി​യി​ലേക്ക്‌ തിരിച്ച് സർവീസ് നടത്തും​. ഈ വിമാനം രാവിലെ 11.35ഓ​ടെ കൊ​ച്ചി​യി​ൽ ഇ​റ​ങ്ങു​ന്ന രൂ​പ​ത്തി​ലാ​ണ് സ​ർ​വീ​സ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

അതേസമയം ജെ​റ്റ് എ​യ​ര്‍വേ​സ് നേ​ര​ത്തേ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന സ​മ​യ​ത്താ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ർ​വി​സ്. നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍ നി​ന്നും 440 റി​യാ​ല്‍ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്‌ ഈടാക്കുന്നത്. മാത്രമല്ല കൊ​ച്ചി​യി​ൽ നി​ന്നും ദോ​ഹ​യി​ലേ​ക്ക് 19,000 നി​ര​ക്കി​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ 4.45 മ​ണി​ക്കൂ​ർ ​കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താൻ കഴിയും. നേ​രത്തേ, ഡ​ൽ​ഹി, മും​ബൈ ഉ​ൾ​പ്പെ​ടെ ക​ണ​ക്ഷ​ൻ ഫ്ലൈറ്റുക​ൾ വ​ഴി​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ കൊ​ച്ചി സ​ർ​വി​സ് ഓ​പ​റേ​റ്റ് ചെ​യ്തിരുന്നത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ല​വി​ൽ ദി​​വ​സേ​ന കൊ​ച്ചി-ദോ​ഹ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. കൂടാതെ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ വാ​രം മു​ത​ൽ ദോ​ഹ​യി​ൽ​ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും നേ​രി​ട്ടു​ള്ള വി​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

•കൊ​ച്ചി – ദോ​ഹ (1.30am-3.45 am)

•ദോ​ഹ – കൊ​ച്ചി (4.45am – 11.35am)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...