ഇക്കഴിഞ്ഞ മാർച്ച് 14നാണ് നടി അരുന്ധതി വാഹനാപകടത്തിൽപ്പെട്ടത്. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. അരുന്ധതി സഞ്ചരിച്ച ഇരുചക്രത്തെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരൻ അവരെ ആശപത്രിയിൽ എത്തിക്കുക ആയിരുന്നു.
അപകടം നടന്ന അന്നുമുതൽ ഇന്നുവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു. ഇനിയുള്ള തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നതെന്നാണ് അരുന്ധതിയുടെ സഹോദരി പറയുന്നത്. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സഹോദരി പറയുന്നു