പാസ്പോർട്ടിൽ കൃത്രിമം നടത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 46കാരി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി (46) ആണ് പിടിയിലായത്. സന്ദർശക വിസയിൽ അബുദാബിയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവർ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകയായിരുന്നു.
പാസ്പോർട്ടിലെ നാല് പേജുകൾ വെട്ടി മാറ്റിയത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതായി അധികൃതർക്ക് വ്യക്തമായത്. തുടർ അന്വേഷണത്തിനായി ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.