ആയിരം വർഷം പഴക്കമുള്ള ‘അന്യ​ഗ്രഹ ജീവി’യുടെ മൃതദേഹം; വീണ്ടും അവകാശവാദവുമായി മൗസൻ

Date:

Share post:

അന്യഗ്രഹ ജീവികൾ എപ്പോഴും അത്ഭുതവും അതിലേറെ സംവാദവിഷയവുമാകാറുണ്ട്. അന്യഗ്രഹ ജീവികളുണ്ടെന്നും ഇല്ലെന്നുമുള്ള അവകാശ വാദങ്ങൾ തുടർച്ചയായി ഉയരാറുണ്ട്. ഇതിനിടെ അന്യഗ്രഹ ജീവികളുടേത് എന്ന അവകാശവാദവുമായി രണ്ട് മൃതദേഹങ്ങൾ മെക്സിക്കോ കോൺഗ്രസിന് മുമ്പിൽ ഔദ്യോഗികമായി പ്രദർശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പെറുവിലെ കസ്കോയിൽ നിന്ന് ആയിരം വർഷം മുമ്പ് ലഭിച്ചതാണിവയെന്ന അവകാശവാദവുമായി മൂന്ന് വീതം വിരലുകളുള്ള രണ്ട് ചെറിയ ശരീരങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പത്രപ്രവർത്തകനും പറക്കും തളികകളെക്കുറിച്ച് പഠനം നടത്തുന്ന വ്യക്തിയുമായ ജെയ്മി മൗസന്റെ നേതൃത്വത്തിലാണ് പ്രദർശനം നടത്തുന്നത്.

സാൻ ലാസറോ ലെജിസ്ലേറ്റിവ് പാലസിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് മൗസൻ മെക്സിക്കോ കോൺഗ്രസിന് മുമ്പിൽ പ്രദർശിപ്പിച്ച ശരീര അവശിഷ്ടങ്ങൾ ഭൂമിയിലെ പരിണാമ പ്രക്രിയയുടെ ഭാഗമല്ലെന്നും അന്യഗ്രഹ ജീവികളുടേതാണെന്നും വ്യക്തമാക്കിയത്. പക്ഷേ ഇത് പറക്കും തളികകൾ പോലെയുള്ള അന്യഗ്രഹ വാഹനങ്ങൾ തകർന്നുവീണ് ലഭിച്ചവയല്ല. ഇവ കടൽക്കളകളുടെ ഖനികളിൽ നിന്ന് ലഭിച്ചവയും പിന്നീട് ഫോസിലായി സംരക്ഷിച്ചവയുമാണെന്നാണ് മൗസൻ പറയുന്നത്. ഈ സ്പെസിമെൻ ഓട്ടോണമസ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ (യുനാം) വിശകലനം ചെയ്ത് ഇവയിൽ നിന്ന് ഡിഎൻഎ ശേഖരിച്ചുവെന്നും മൗസൻ അവകാശപ്പെട്ടു. ഈ കൊച്ചു ശരീരങ്ങളിൽ ധാരാളമായി മണൽ പോലെയുള്ള വസ്തു കണാൻ സാധിക്കുന്നത് അസാധാരണ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017-ൽ മൗസൻ അന്യഗ്രഹജീവികളുടേതാണെന്ന് പറഞ്ഞ് പെറുവിൽ നിന്നു ലഭിച്ച 5 മമ്മികൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ശാസ്ത്രലോകം തെളിയിക്കുകയും ചെയ്തിരുന്നു. പിന്നീടൊരിക്കൽ നീളമുള്ള തലയോട്ടിയുള്ള മമ്മികളെ പെറുവിൽ നിന്നു കിട്ടിയെന്നും മൗസൻ പറഞ്ഞിരുന്നു. ഇതും അന്യഗ്രഹ ജീവികളുടേത് ആണെന്നു പറഞ്ഞാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. ഇതും തെറ്റാണെന്നു പിന്നീട് ഗവേഷകർ തെളിയിച്ചു. എന്നാൽ ഇത്തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് മൗസൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...