പ്രായത്തെ മറികടന്നും മമ്മൂട്ടി നടത്തിയ പ്രകടനം ഒരിക്കൽകൂടി ദേശീയ അവാർഡിൻ്റെ അരികിലെത്തിച്ചിരിക്കുകയാണ്. 2022ലെ ദേശീ സിനിമ അവാർഡ് പട്ടികയിൽ ഫൈനൽ റൌണ്ടിലെത്തിയിരിക്കുകയാണ് താരം. പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ ഫൈനലിലെത്തിച്ചത്.ഫൈനലിൽ എതിരാളിയായുളളത് കന്താരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കന്നട സൂപ്പർ താരം റിഷഭ് ഷെട്ടിയും.
70-ാം ദേശീയ ചലച്ചിത്ര അവാര്‍ഡിൻ്റെ പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അത്ഭുതങ്ങളും അട്ടിമറികളും സംഭവിച്ചില്ലെങ്കിൽ മമ്മൂട്ടി കരിയറിലെ നാലാമത് ദേശീയ അവാർഡ് സ്വന്തമാക്കുമെന്നാണ് സിനിമാലോകത്തിൻ്റെ അഭിപ്രായം. നേരത്തേ നൻപകൽ നേരത്ത് മയക്കത്തിലെ പ്രകടനത്തിന് മികച്ച നടനുളള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. അതേസമയം കന്താര സിനിമയുടെ സംവിധാനവും റിഷഭ് ഷെട്ടിയാണ് നിർവഹിച്ചത്.
കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ നിസാരമായി എഴുതി തളളാന്‍ കഴിയില്ലെങ്കിലും ഫൈനൽ പട്ടികയിലെത്തിയ മൂന്ന് ചിത്രത്തിലും വൈവിധ്യത കൈവരിക്കാൻ കഴിഞ്ഞതാണ് മമ്മൂട്ടിയുടെ സാധ്യത ഉയർത്തുന്നത്. അതേസമയം ജൂറിയുടെ താത്പര്യങ്ങളൊ രാഷ്ട്രീയ ഇടപെടലകളൊ അവാർഡിനെ സ്വാധ്വീനിക്കുമോ എന്ന ആശങ്കകളും സിനമാലോകത്ത് ഉയരുന്നുണ്ട്.