റാസല്‍ഖൈമയിൽ നാല് പ്രധാനപ്പെട്ട സേവനങ്ങൾ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴിയാക്കുന്നുവെന്ന് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഗ്രാന്റ് അപേക്ഷ, ഭൂമിയുടെ വേർതിരിക്കൽ, ഭൂമിയുടെ ലയനം, പ്ലോട്ടിലെ ആസൂത്രണ ആവശ്യകതകള്‍ തുടങ്ങിയ സേവനങ്ങളാണ് ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് മാറ്റിയതെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ മുന്തിര് മുഹമ്മദ് ബിന്‍ ശക്കര് അല്‍സാബി പറഞ്ഞു.
തസ്ഹീല്‍ സെന്ററുകളായ ഡേറ്റ സെന്റര്‍ ഫോര്‍ ട്രാന്സാക്ഷന് ഫോളോ അപ്പ് സർവീസസ് റാസല്‍ഖൈമ, സെന്റര്‍ ഫോര്‍ ട്രാന്സാക്ഷന് ക്ലിയറന്‍സ് അല്‍ദൈത്ത്, അച്ചീവ്മെന്റ് സെന്റര്‍ ഫോര്‍ ബിസിനസ്മെന്‍ സര്‍വിസസ് അല്‍ റംസ് ആൻഡ് അല്‍ദൈത്ത്, തറബുത്ത് സെന്റര്‍ ഫോര്‍ അവെയര്‍നസ് ആൻഡ് ഗൈഡന്‍സ് അല്‍ ഖറാന്‍ ആൻഡ് ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് സെന്റര്‍ അല്‍ ജുവൈസ് എന്നീ കേന്ദ്രങ്ങൾ വഴിയാണ് ഉപഭോക്താക്കൾക്ക് സേവനങ്ങള്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക, രാജ്യത്തിന്റെ സുസ്ഥിര വികസനം നടപ്പിലാക്കുക എന്നിവയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.