ഒമാനില്‍ തണുപ്പ് അതിശക്തമായി. ഉയർന്ന പ്രദേശങ്ങളിൽ താപനില കുറഞ്ഞതോടെ മഞ്ഞ് മൂടി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്റെ പല ഭാഗത്തും രേഖപ്പെടുത്തിയത്. ജബല്‍ ശംസ് മേഖലയില്‍ താപനില പൂജ്യത്തിന് താഴെയത്തി. ജബല്‍ അഖ്ദര്‍ മേഖലയിലും മഞ്ഞ് മൂടി.
തണുത്ത കാറ്റുവീശുന്നതും തുടരുകയാണ്. വരും ദിവസങ്ങളില്‍ തണുപ്പേറുമെന്നും മഞ്ഞുവീഴ്ച കൂടുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകൾ. മലയോര പ്രദേശങ്ങൾക്ക് പുറമെ മറ്റിടങ്ങളിലും താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.
തണുത്ത കാറ്റും ഇപ്പോൾ ശക്തമായി ഈ പ്രദേശങ്ങളിൽ എല്ലാം തുടരുന്നുണ്ട്. കാറ്റു വീളുന്നത് തണുപ്പിന്റെ കാഠിന്യം ഉയർത്തും. ഉച്ച സമയത്ത് പോലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷരുടെ മുന്നറയിപ്പ്. ജാക്കറ്റും കമ്പളി വസ്ത്രങ്ങളും ധരിച്ചാണ് ആളുകൾ മുറിക്ക് പുറത്ത് ഇറങ്ങുന്നത്.
അതേസമയം തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികൾ രാജ്യത്ത് എത്തുന്നുണ്ട്. പ്രവാസികളും തണുപ്പ് കാലാവസ്ഥയെ ആഘോഷമാക്കുന്നുണ്ട്.