‘പോകാണ് ഞങ്ങൾ പോകാണ്.. കോളേജ് വിട്ടിട്ട് പോകാണ്’; വൈറലായി വിദ്യാർത്ഥികളുടെ പാട്ട്

Date:

Share post:

ദിവസേന നിരവധി റീൽ വീഡിയോകളാണ് നമ്മുടെ കൺമുന്നിലൂടെ കടന്നുപോകുന്നത്. അവയിൽ പലതും ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുമ്പോൾ ചിലത് വൈറലാകാറുമുണ്ട്. മറ്റുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്ഥമായ റീലുകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ഇന്നത്തെ റീൽ വിശേഷത്തിൽ അത്തരത്തിൽ ശ്രദ്ധേയമായ ഒരു പാട്ടിനെക്കുറിച്ച് കേൾക്കാം.

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥിനികൾ ചേർന്ന് പാടിയ പാട്ടാണ് നിമിഷനേരത്തിനുള്ളിൽ സോഷ്യൽമീഡിയയിൽ ക്ലിക്കായത്. പട്ടാമ്പി ലിമെന്റ് കോളേജിലെ വിദ്യാർത്ഥിനികളാണ് തങ്ങളുടെ കോളേജ് പഠനം അവസാനിച്ച ദിവസം പാട്ട് പാടി ആഘോഷിച്ചത്. അത് വീഡിയോ ആയി പകർത്തുകയും ചെയ്തു.

‘പോകാണ് ഞങ്ങൾ പോകാണ്.. കോളേജ് വിട്ടിട്ട് പോകാണ്’ എന്ന് തുടങ്ങുന്ന പാട്ടാണ് സ്വന്തമായി വരികളെഴുതി ഈണം പകർന്ന് വിദ്യാർത്ഥിനികൾ പാടി തകർത്തത്. ക്ലാസിലോ ക്യാമ്പസിനുള്ളിൽ വെച്ചോ അല്ല വിദ്യാർത്ഥികളുടെ ഈ പാട്ട്. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം. അതുകൊണ്ടുതന്നെയാകണം വീഡിയോ ഹിറ്റാകുകയും ചെയ്തു.

പാട്ടിലെ സംസാര രൂപേണയുള്ള വരികളാണ് കയ്യടി നേടുന്നത്. തങ്ങളുടെ വിശേഷങ്ങളും കോളേജിനേയും കുറിച്ചെല്ലാം പറഞ്ഞ ശേഷം ‘അപ്പൊ ശരി ട്ടോ, ബായ് ട്ടോ, ഓക്കെ ട്ടോ… റ്റാറ്റാ ട്ടോ, ലവ്യു ട്ടോ, ഉമ്മ ട്ടോ…’ എന്ന് പാടിയാണ് വിദ്യാർത്ഥിനികൾ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. ഈ വരികൾ തന്നെയാണ് യഥാർത്ഥത്തിൽ ഈ പാട്ടിലെ ഹൈലൈറ്റും. വിദ്യാർത്ഥികളുടെ വൈറൽ പാട്ട് കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...