തമിഴിലെ പ്രശസ്ത ഹാസ്യതാരം റെഡിൻ കിങ്സ്ലി വിവാഹിതനായി. നടിയും മോഡലുമായ സംഗീതയാണ് വധു. 46-ാം വയസിലാണ് റെഡിൻ വിവാഹിതനാവുന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തിയായിരുന്നു ചടങ്ങ് നടത്തിയത്.
ചെന്നൈയിലും ബംഗളൂരിലും സർക്കാർ എക്സിബിഷനുകളുടെ ഇവൻ്റ് ഓർഗനൈസറായിരുന്ന റെഡിൻ നെൽസൺ ദിലീപ് കുമാറിൻ്റെ കൊലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടറിലൂടെ താരം പ്രശസ്തനായി. ഹാസ്യ രംഗങ്ങളിലെ മികച്ച പ്രകടനം റെഡിനെ പ്രേക്ഷകർക്കിടയിൽ ജനപ്രിയനാക്കി മാറ്റി. ബീസ്റ്റ്, അണ്ണാത്തെ, കാത്തുവാക്കുല രണ്ട് കാതൽ, പത്ത് തല, ജയിലർ, എൽകെജി, ഗൂർഖ, മാർക് ആൻ്റണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Wedding Bells for Tamil film comedian #RedinKingsley with Sangeetha ❤️ pic.twitter.com/fM6oh9VAnn
— Sreedhar Pillai (@sri50) December 10, 2023
നയൻതാര നായികയായ അന്നപൂരണി, സതീഷ് നായകനായ കോൺജ്വറിങ് കണ്ണപ്പ എന്നീ ചിത്രങ്ങളിലാണ് റെഡിൻ ആവസാനമായി അഭിനയിച്ചത്. സൺ ടിവിയിലെ ആനന്ദരാഗം എന്ന പരമ്പരയിലൂടെയാണ് സംഗീത ശ്രദ്ധേയയായത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റർ, ഹേയ് സിനാമിക, വീട്ടിലെ വിശേഷം, കപടധാരി എന്നീ ചിത്രങ്ങളിൽ സംഗീത അഭിനയിച്ചിട്ടുണ്ട്.
Happy Married Life #RedinKingsley & #Sangeetha 🥰🥳pic.twitter.com/8GqaPg9oAw
— Kolly Corner (@kollycorner) December 10, 2023