ഇന്ത്യയിൽ പാസ് വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉപയോക്താക്കൾക്ക് ഇ-മെയിൽ വഴി നെറ്റ്ഫ്ലിക്സ് സന്ദേശമയച്ചു. ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ, തുടങ്ങിയ രാജ്യങ്ങളിലും ജുലൈ 20 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും.
“നിങ്ങളുടെ വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ് നെറ്റ്ഫ്ലിക്സ് അക്കൗണ്ട്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ കഴിയും – വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിൽ – കൂടാതെ പ്രൊഫൈൽ കൈമാറുക, ആക്സസും ഉപകരണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക.” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങി രാജ്യങ്ങളിൽ മെയ് മാസം മുതൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.