ചരിത്രം കുറിച്ച മൊറോക്കോയും ഗോൾ മഴ പെയ്യിച്ച പോർച്ചുഗലും ക്വാർട്ടറിൽ: മത്സരങ്ങൾ ഡിസംബർ 9 മുതൽ

Date:

Share post:

സ്വിറ്റ്സർലാൻഡിനെ 6-1ന് തോൽപ്പിച്ച പോർച്ചുഗലും സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ അട്ടിമറിച്ച മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗോണ്‍സാലോ റാമോസിൻ്റെ ഹാട്രിക്ക് മികവിലായിരുന്നു‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗല്‍ പടയോട്ടം. ഖത്തര്‍‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു റാമോസിൻ്റേത്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന് എതിരാളികള്‍. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

ക്രിസ്റ്റ്യാനോയില്ലാതെ കളിക്കാനിറങ്ങിയ 17–ാം മിനിറ്റില്‍ റാമോസിലൂടെ മുന്നിലെത്തി. 33–ാം മിനിറ്റിൽ പെപ്പെയിലൂടെ രണ്ടാം ഗോള്‍. 51-ാം മിനിറ്റില്‍ റാമോസ് വീണ്ടും വലകുലുക്കി. 58-ാം മിനിറ്റില്‍ മാനുവല്‍‍ അക്കാന്‍ജിയിലൂടെ സ്വിസ് പട തിരിച്ചടിച്ചു. സ്കോര്‍ 4–1. 67–ാം മിനിറ്റില്‍ ജാവോ ഫെലിക്സിൻ്റെ പാസ് ഫിനിഷ് ചെയ്ത് റാമോസ് ഹാട്രിക്ക് നേടി.
ഇഞ്ചുറി ടൈമില്‍ പകരക്കാരനായെത്തിയ റാഫേല്‍ ലിയോയുടെ ഗോള്‍.

17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് ഹാട്രിക് ലക്ഷ്യത്തിലെത്തിയത്. ലോകകപ്പ് വേദിയിൽ ആദ്യ ഇലവനിൽ ആദ്യമായി ലഭിച്ച അവസരമായിരുന്നു റാമോസ് ഹാട്രിക്കാക്കി മാറ്റിയത്. പോർച്ചുഗലിനായി പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.

ഈ നൂറ്റാണ്ടിലെ തന്നെ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആറിലധികം ഗോൾ നേടുന്ന രണ്ടാമത്തെ ടീമാണ് പോർച്ചുഗൽ. 2014ൽ ബ്രസീലിനെ 7–1ന് തോൽപ്പിച്ച ജർമനിയാണ് ആദ്യത്തെ ടീം. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോർച്ചുഗൽ നാലോ അതിലധികമോ ഗോൾ നേടുന്നതും 1966നു ശേഷം ഇതാദ്യമായാണ്. ലോകകപ്പിൽ പോർച്ചുഗൽ ഇത് മൂന്നാം തവണ മാത്രമാണ് ക്വാർട്ടറിലേക്ക് പ്രവേശിക്കുന്നത്. ഇതിനു മുൻപ് 1966ലും 2006ലും പോർച്ചുഗൽ ക്വാർട്ടർ കളിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ഇന്നലെ ആഫ്രിക്കൻ ടീമായ മൊറോക്കോ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നിശ്ചിതസമയത്തും അധികസമയത്തും സമനിലയായതോടെയാണ് സ്പെയിനെതിരായ മത്സരം ഷൂട്ടൗട്ടിലേക്കു പോയത്. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ വിജയം. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും തടുത്ത യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിൻ്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്സിൻ്റെയും കിക്കുകളാണ് ബോനോ തടുത്തത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.

മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ ഗോൾ വലയിലെത്തിച്ചു. ബദര്‍ ബെനൗണിൻ്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ 2022-ലും സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്പെയിന് മൊറോക്കന്‍ പ്രതിരോധത്തെ മറികടക്കാനാവാതെ വന്നതോടെയാണ് കണ്ണീരോടെ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...