ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ചിത്രം റിലീസ് ചെയ്തതിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹൻലാലിന്റെ അടുത്ത സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സീക്വല്‍ എമ്പുരാന് ആണ്. ഇതിന്റെ യുഎസ്എ ഷെഡ്യൂള്‍ ആണ് ഇനി നടക്കാനുള്ളത്. യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ ദുബായില്‍ എത്തുകയും അവിടെത്തെ തിയറ്ററിൽ വാലിബൻ കാണുകയും ചെയ്തു.
അതേസമയം സ്വകാര്യ സന്ദര്‍ശനത്തിനായി മമ്മൂട്ടിയും കുടുംബസമേതം ദുബായില്‍ എത്തിയിരുന്നു. ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ ആവുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സുഹൃത്ത് സമീര്‍ ഹംസ അടക്കമുള്ളവര്‍ ഒപ്പം ഉണ്ടായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകതയുമുണ്ട് വാലിബന്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന് ആചാരി,കഥ നന്ദി, ഡാനിഷ് സേഠ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിഞ്ഞ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’മെന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകന്.