കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്

Date:

Share post:

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയ്ക്ക്‌. ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിനാണ് കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഇവരുടെ വിജയം. അതേസമയം പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ നേട്ടത്തിന്. സ്കോർ 17-21, 21-13, 21-14.

ഫൈനൽ മത്സരത്തിൽ വാശിയേറിയ പോരാട്ടമായിരുന്നു സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിൽ പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ രണ്ടാമത്തെ സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി 21-13ന് ഗെയിം സ്വന്തമാക്കി. കൂടാതെ നിർണായകമായ മൂന്നാം സെറ്റും 21-14ന് സ്വന്തമാക്കിയതോടെ കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന് നേടാനായി. അതേസമയം ഇരുവരുടെയും കരിയറിലെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. നേരത്തെ ഇരുവരും 2019ൽ തായ്‌ലൻഡ് ഓപ്പണും 2022ൽ ഇന്ത്യ ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...