36 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനൊരുങ്ങി കമൽഹാസൻ ചിത്രമായ ‘നായകൻ’

Date:

Share post:

ഉലകനായകൻ കമൽഹാസൻ അഭിനയിച്ച ‘നായകൻ’ എന്ന ചിത്രം 36-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. മണിരത്നം സംവിധാനം ചെയ്ത നായകൻ 1987-ലാണ് പുറത്തിറങ്ങിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ശബ്ദവിന്യാസത്തിലും നിറത്തിലും ഒട്ടേറെ പുതുമകൾ നൽകിയാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കുന്നത്.

തമിഴ്നാട്ടിൽ 120 തിയേറ്ററുകളിലും കേരളത്തിൽ 60 തിയേറ്ററുകളിലും ഉൾപ്പെടെ രാജ്യത്തെ 280 കേന്ദ്രങ്ങളിലാണ് ‘നായകൻ’ പ്രദർശിപ്പിക്കുക. മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽഹാസൻ നേടിയിരുന്നു.

കമൽഹാസന് പുറമെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പി.സി. ശ്രീറാമിനും കലാസംവിധായകനുള്ള പുരസ്കാരം തോട്ടാധരണിക്കും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ശരണ്യ, കാർത്തിക, ജനകരാജ്, ഡൽഹി ഗണേഷ്, നാസർ, നിഴൽകൾ രവി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കണ്ട ചിത്രം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...