ഐഎഫ്എഫ്കെയിലെ സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് കേരളഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു.
ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ്, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി. സുരേഷ്കുമാർ, ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണി വരെയാണ് ഭക്ഷണവിതരണം നടക്കുക.