ദീർഘനാളത്തെ പ്രണയത്തിന് ശേഷം നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഇന്ന് രാവിലെ വടക്കാഞ്ചേരിയിൽ വെച്ചാണ് അപർണയുടെ കഴുത്തിൽ ദീപക് താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ‘ബീസ്റ്റ്’, ‘ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് പുതിയ ചിത്രം.
വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോൽ ‘ദി ഗ്രേറ്റ് ഫാദർ’, ‘തട്ടത്തിൻ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘ക്യാപ്റ്റൻ’, ‘കണ്ണൂർ സ്ക്വാഡ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി’ലും താരം സുപ്രധാന വേഷത്തിലെത്തി. വിനീത് ശ്രിനിവാസന്റെ ചിത്രമായ ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.