ഭാര്യ ഷേമയ്ക്കൊപ്പം ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് അനൂപ് മേനോൻ. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കും മകൾ ആമിക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച താരം വിവാഹ വാർഷികത്തിൽ ആശംസ അറിയിച്ചവർക്ക് നന്ദി പറയുകയും ചെയ്തു.
‘9 വർഷം ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ… 18 വർഷം മികച്ച സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു’ എന്നാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം അനൂപ് കുറിച്ചത്.
കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമയിലെത്തിയ അനൂപ് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥ രചിക്കുകയും ചെയ്തു. കിങ് ഫിഷ്, പത്മ എന്നീ സിനിമകൾ സംവിധാനം ചെയ്ത അനൂപ് മേനോന്റെ പുതിയ ചിത്രം ഓ സിൻഡ്രല്ല ആണ്.