ഭാഗ്യം വരുന്നതിനായി തന്റെ പേരിൽ മാറ്റം വരുത്തി നടൻ പ്രഭാസ്. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകുന്നതിനായാണ് താരം തന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയത്. പേരിൻ്റെ ഇംഗ്ലീഷ് അക്ഷരത്തിലെ സ്പെല്ലിങ്ങിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഇംഗ്ലീഷിൽ പേരിനോടൊപ്പം ഒരു ‘എസ്’ (S) കൂടി ചേർത്താണ് താരം തന്റെ പേര് പരിഷ്കരിച്ചത്. ‘PRBHASS’ എന്നാണ് ഇപ്പോൾ പേര് എഴുതുന്നത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന്റെ പുതിയ സിനിമയായ ‘രാജാ സാബി’ൻ്റെ പോസ്റ്ററിൽ പുതിയ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
നിരവധി താരങ്ങളാണ് ഇത്തരത്തിൽ സംഖ്യാ ശാസ്ത്ര പഠനപ്രകാരം തങ്ങളുടെ പേരിൽ മാറ്റം വരുത്തിയത്. നടൻ ദിലീപ് അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിന് പകരം ‘Dilieep’ എന്നാണ് മാറ്റിയത്. ഇതിന് പുറമെ ലെന, റോമ, സംവിധായകൻ ജോഷി എന്നിവരും ഇത്തരത്തിൽ പേരിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.