33-ാമത് പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ലെ മികച്ച നോവല്‍, കഥ, തിരക്കഥ, സംവിധാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ‘ആനോ’ എന്ന നോവല്‍ രചിച്ച ജി.ആര്. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരത്തിന് അർഹനായത്. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കര്‍ത്താവായ ഉണ്ണി ആര്. ആണ് മികച്ച കഥാകൃത്ത്. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ‘ആട്ടം’ എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്കാരം സ്വന്തമാക്കി. 40000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
അതേസമയം, 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്കുന്ന പ്രത്യേക പുരസ്കാരം മാര്‍ഗ്ഗരീറ്റ രചിച്ച എം.പി. ലിപിന്‍ രാജിനാണ്. വി.ജെ. ജെയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യ പുരസ്കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതി ചലച്ചിത്രപുരസ്കാരങ്ങളും നിർണായിച്ചു.