‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വനിതകളുടെ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ യാത്ര ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യൻ ടീമിന്റെ എതിരാളി. രാത്രി 7.30 മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
സന്നാഹ മത്സരത്തിൽ...
വനിതാ ടി20 ലോകകപ്പ് മൽസരങ്ങൾക്ക് ഇന്ന് കൊടിയേറും. ഷാർജയിലും, ദുബായിലുമായാണ് ഇത്തവണ മത്സരങ്ങൾ നടത്തപ്പെടുന്നത്. യുഎഇ സമയം ഉച്ചക്ക് രണ്ട് മണിക്ക് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും.
ഇന്ന് വൈകുന്നേരം...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങിൽ കുതിച്ചുകയറ്റവുമായി ഇന്ത്യൻ താരങ്ങൾ. മികച്ച ബൗളിങ്ങിലൂടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെതന്നെ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറയുടെ...
വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മകളെ കണ്ട സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മകൾ ഐറയെ കണ്ട നിമിഷം സമയം പോലും നിലച്ചുപോയെന്നും അവളോടുള്ള തൻ്റെ സ്നേഹം വാക്കുകൾക്ക്...
മൂന്ന് ദിവസം മഴയിൽ കുതിർന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു...
ഇന്ത്യയ്ക്കായി വീണ്ടും പാഡണിയാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഈ വർഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിലാണ് (ഐഎംഎൽ) ആരാധകരെ ഒരിക്കൽ കൂടി വിസ്മയിപ്പിക്കാൻ സച്ചിൻ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ആരാധകർക്ക്...