‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പത്ത് വർഷത്തിനിടെ വർധിച്ചതായി കണക്കുകൾ. മെഡിക്കൽ കൗൺസിലിൻ്റെ 2002 മുതൽ 2024 വരെയുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. ഓൾ ഇന്ത്യ മെഡിക്കൽ...
ഉപതെരഞ്ഞെുപ്പിൽ വിജയിച്ചാല്‍ പാര്‍ലമെൻ്റില്‍ വയനാടിൻ്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിലെ ജനങ്ങളുടെ സ്‌നേഹം അനുഭവിച്ച് അറിയുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക...
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സത്യവാങ്‌മൂലം...
തന്റെ വീട്ടിൽ ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ബാല. ഒരു യുവാവും യുവതിയും കൈക്കുഞ്ഞുമാണ് വീട്ടിൽ എത്തിയതെന്നും വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറന്നതിന്...
101-ാം പിറന്നാൾ ആഘോഷിക്കുകയാണ് കേരളത്തിൻ്റെ വിപ്ലവ നായകൻ വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വി.എസ് പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഇന്ന് ഭാര്യ വസുമതിക്കും അരുണ്‍ കുമാറിനും...
കേരളത്തിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെയും യുഡിഎഫ് പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക ഗാന്ധി...