‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റി. നവംബർ 20-ാം തിയതിയിലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തിയതിയിൽ മാറ്റം വരുത്തിയത്.
തിയതി മാറ്റിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഈ മാസം...
സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പിലാക്കി സർക്കാർ. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാമെന്നും സ്വന്തമായി പിവിസി കാര്‍ഡിൽ പ്രിൻ്റ് ചെയ്ത് സൂക്ഷിക്കാമെന്നും സർക്കാർ ഉത്തരവ്. വാഹന പരിശോധനാ സമയത്ത്...
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലുകളാണെന്നാണ് റിപ്പോർട്ടുകൾ.
'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നത് തെറ്റായി 'മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് മെഡലുകളിൽ...
പ്രശസ്ത സിനിമാ-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി. കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു മരണം.
കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിൽ...
ഇത്തവണത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്താം ക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025...