‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ പതാക ദിനം ആഘോഷിക്കുന്ന വേളയിൽ നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഒരേ സമയം പതാക ഉയർത്താൻ ആഹ്വാനം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
യുഎഇയുടെ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി. നാല് ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഒക്ടോബർ 30 മുതൽ നവംബർ 2 വരെയാണ് സർവീസ് നിർത്തിവെച്ചത്.
ഇ.വൈ 651 അബുദാബിയിൽ നിന്ന് കുവൈത്തിലേക്കും...
ഖത്തറിൽ വയോജന സർവേ നടപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. ഒരുവർഷം നീളുന്ന സർവ്വേ 2024 നവംബര്‍ മൂന്നിന് ആരംഭിച്ച് 2025 ജനുവരി 31ന് അവസാനിക്കും. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർവ്വേയ്ക്ക്...
ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബായ്. 2025 മുതൽ 2027 വരെ കാലയളവിലേയ്ക്കുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച...
ദുബായിലെ വാടക നിരക്കിൽ ഒന്നര വർഷത്തിന് ശേഷം കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പുതിയ കെട്ടിട...
നിങ്ങൾ 30,000 ദിര്‍ഹം മാസ ശമ്പളമുള്ള പ്രൊഫഷനലുകൾ ആണെങ്കിൽ യുഎഇ ഗോള്‍ഡന്‍ വിസയ് അപേക്ഷിക്കാമെന്ന് അധികൃതർ. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിൻ്റെ വര്‍ഗീകരണം അനുസരിച്ച് ഒന്നും രണ്ടും കാറ്റഗറി ജോലികള്‍ ചെയ്യുന്ന...