‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
60 എയർബസ് എ321 നിയോ വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ. ഇതുമായി ബന്ധപ്പെട്ട കരാറിൽ കമ്പനി ഒപ്പിട്ടു. റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ്, എയർബസ് സിഇഒ...
ഖത്തറിൽ നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്കനുസരിച്ച് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാൽ തന്നെ തുടരും.
എന്നാൽ സൂപ്പർ...
യുഎഇയിൽ വിസ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റിയാണ് യുഎഇ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ചത്. പുതിയ...
ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക...
യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധനവില കമ്മിറ്റി. പുതിയ നിരക്കുകൾ പ്രകാരം ഇന്ധനവില വർദ്ധിക്കും. നവംബർ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
സൂപ്പർ 98 പെട്രോൾ ലിറ്ററിന്...
യുഎഇയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ നിയമലംഘകരെ കണ്ടെത്താൻ നാളെ മുതൽ ശക്തമായ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് അധികൃതർ. നവംബർ ഒന്ന് മുതൽ അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ തൊഴിലുടമകൾക്ക് 10...