‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആറ് ദശലക്ഷത്തിലധികം വരുന്ന ‘ക്യാപ്റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. റോയൽ ഒമാൻ പൊലീസാണ് മാരക മയക്കുമരുന്ന് കൈവശം വച്ച സംഘത്തെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള...
ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റിൽ മുനിസിപ്പാലിറ്റി രണ്ട് ദിവസത്തെ സൗജന്യ വാഹന പാർക്കിങ്ങ് അനുവദിച്ചു. ഇന്ന് വൈകുന്നേരം നാല് മണിമുതൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിവരെയാണ് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അവസരം...
മസ്കറ്റ് ഡ്യൂട്ടി ഫ്രീ 100,000 ഡോളർ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു. 1936 –ാം നമ്പർ ടിക്കറ്റിന്റെ ഉടമയായ പ്രവാസി മലയാളി പി.അനിൽ കുമാറാണ് വിജയി. മസ്കറ്റ് ഡ്യൂട്ടി...
ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗത്തില്‍ ഒമാന്‍ സംഘം പങ്കെടുത്തു. പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖിയുടെ നേതൃത്വത്തിലുള്ള...
ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പടെയാണ്...