‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കമൽ ഹസന്റെ ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന വിക്രം എന്ന ചിത്രം വിവാദത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണ് വിവാദത്തിന് തിരികൊളുത്തിയത്.
പത്തല പത്തല എന്ന ഗാനത്തിന്റെ...
കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന വാതുവയ്പ്പും ഉത്തേജന മരുന്നുപയോഗവും തടയാന്‍ ആഗോള കൂട്ടായ്മയെന്ന് ഇന്റർപോളിന്റെ മാച്ച്-ഫിക്‌സിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ (ഐഎംഎഫ്‌ടിഎഫ്) തീരുമാനം. മെയ് 10 മുതല്‍ 12 വരെ യുഎഇയില്‍ നടന്ന യോഗത്തിലാണ്...
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവ് നാളെ(മെയ് 13)തിയേറ്ററുകളിലേക്ക്. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവി'ന്റെ...
തൃശൂർ പൂരം കാണികൾക്ക് വലിയ ആവേശം പകരുന്ന ഒന്നാണ്. കുടമാറ്റം ആകട്ടെ ആ സന്തോഷത്തിന്റെ പാരമ്യവും. തൃശൂർ പൂരത്തിന്റെ ആരവമൊഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയൊരു വീഡിയോ ഉണ്ട്.
കുടമാറ്റം കാണാൻ തിങ്ങികൂടിയ ആസ്വാദകർക്കിടയിൽ...
സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ആറു മാസത്തോളമായി വൃക്ക രോഗ ചികിത്സയിലായിരുന്നു ശിവ്കുമാർ ശർമ.
ജമ്മു കശ്മീരില്‍ നിന്നുള്ള സന്തൂർ...
നടി പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകൾക്കൊപ്പമുളള ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടുന്നത്. തന്‍റെ 100 ദിവസം മാത്രം പ്രായമായ കുഞ്ഞിനൊപ്പമുളള കുടുംബ ചിത്രത്തില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനേയും കാണാം. നൂറ് ദിവസത്തെ...