‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അഭ്യൂഹങ്ങൾക്ക് വിരാമമായി. നയൻ താര - വിഗ്നേഷ് ശിവൻ വിവാഹം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ തന്നെ സ്ട്രീം ചെയ്യും. വിവരം നെറ്റ്ഫ്ലിക്സ് തന്നെയാണ് പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം...
ടോൺസായിയിലെ മലയിടുക്കിലൂടെ കയറിപോകുന്ന പ്രണവിന്റെ വീഡിയോ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ കൂറ്റൻ പാറയിൽ ആയാസമില്ലാതെ പ്രണവ് കയറുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. പിന്നാലെ കമെന്റ് ബോക്സ് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 'മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ,...
ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും പ്രണയം തകർന്ന് പതിനെട്ട് വർഷത്തിന് ശേഷം വിവാഹിതരായി. ലാസ് വെഗാസിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും കഴിഞ്ഞ...
ജൂലൈ 18 മുതൽ യുഎഇയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്നും മന്ത്രാലയം. ജോലി, വിസ,...
ഊട്ടിയിലെ ലോറൻസ് സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എ സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ പ്രതാപ് പോത്തന്റെ ഇംഗ്ലീഷ് ചുവയുള്ള മലയാളം മലയാളികൾക്ക് സുപരിചിതമായിരുന്നു....
ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച പ്രതാപ് പോത്തൻ...