‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരത്തിലാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം...
ദേശീയ പുരസ്കാരം തേടിയെത്തിയതിനോടൊപ്പം ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് സൂര്യ. സമൂഹമാധ്യമങ്ങളിൽ എല്ലാം ആരാധകർ സ്നേഹം വാരിച്ചൊരിയുകയാണ്. സൂര്യയുടെ വിജയത്തെ 'മികച്ച ജന്മദിന സമ്മാനം' എന്നാണ് ആരാധകർ വിശേഷിപ്പിച്ചു. മോഹൻ...
ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനമായി മാറിയ അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാകുമ്പോൾ വീണ്ടും ചർച്ചയാകുന്നത് 'സുരരൈ പോട്ര് ' എന്ന ചിത്രമാണ്. ചിത്രത്തിൽ അപർണ ജീവൻ നൽകിയ ബൊമ്മി എന്ന...
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത് അന്തരിച്ച സംവിധായകന് സച്ചിയും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയുമാണ്. അഭിമാന തിളക്കത്തിലും നൊമ്പരമാണ് സംവിധായകൻ സച്ചിയുടെ...
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെ അപർണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. സൂര്യയും(സൂരറൈ പോട്റ്) അജയ് ദേവ്ഗണും(താനാജി) മികച്ച നടന്മാർ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന്...
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇന്ന് വൈകിട്ട് 4ന്. അപർണ ബാലമുരളിയെ മികച്ച നടിയായും ബിജു മേനോനെ മികച്ച സഹനടനായും പ്രഖ്യാപിച്ചേക്കാൻ സാധ്യത. മാലിക്ക് എന്ന ചിത്രത്തിന് ശബ്ദലേഖനത്തിനും പുരസ്ക്കാര സാധ്യതയുണ്ട്....