‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇ-സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ ഇനി വേഗപരിധി മുതൽ പ്രായ നിയന്ത്രണങ്ങൾ വരെയുള്ള 10 നിയമങ്ങൾ പാലിക്കണമെന്ന് യുഎഇ. ദൈനംദിന യാത്രാവേളയിൽ ഒരു പ്രായോഗിക ഗതാഗത പരിഹാരമായി ഇന്ന് പലരും ഇ-സ്കൂട്ടറിനെ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ച്...
ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കോട്ടയത്ത് എസ്.ഐ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജ് (52) ആണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു...
കന്നഡ നിയമസഭയിൽ വീണ്ടും മലയാളി സാന്നിധ്യമറിയിച്ച് 3 പേർ. കെ.ജെ.ജോർജ് (സർവജ്ഞ നഗർ), എൻ.എ.ഹാരിസ് (ശാന്തിനഗർ), യു.ടി.ഖാദർ (മംഗളൂരു) എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
55,768 ഭൂരിപക്ഷത്തിനാണ് കെ.ജെ.ജോർജ് വിജയിച്ചത്. കുടകിലേക്ക് കുടിയേറിയ കോട്ടയം...
ബിജെപിക്കെതിരെ കന്നഡ ജനതയെ സ്വാധീനിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി കോൺഗ്രസ്. ആദ്യ ക്യാബിനറ്റിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി...
ആറ് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് ഈ വർഷം സംഭവിച്ചതെന്ന് സൗദി അധികൃതർ അറിയിച്ചു.
വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി 2023-ന്റെ...
യുഎൻ ഫോറത്തിന്റെ 18-ാമത് സെഷനിൽ സൗദി അറേബ്യയുടെ ഹരിത നേട്ടങ്ങൾ ഏറെ ശ്രദ്ധ നേടി. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനാണ് മെയ് 8...