‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത് ഇതാദ്യമായാണ്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ...
വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. നിയമലംഘനം നടത്തിയ 219 പ്രവാസികളാണ് അറസ്റ്റിലായത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ...
ലോകത്തെവിടെ നിന്നും പ്രവാസികൾക്ക് കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന പ്രവാസി മിത്രം പോർട്ടൽ 17-ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഈ...
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ച വാർത്ത ഏറെ ആഘോഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ മാതൃദിനത്തിൽ വിഘ്നേഷ് നയൻതാരയേക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു...
തൊഴിൽ രഹിതരായവർക്ക് കൈത്താങ്ങായി മാറാനുള്ള കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേള ചൊവ്വാഴ്ച നടക്കും. മേളയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുക.
സർക്കാർ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനാണ് റോസ്ഗർ...
മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നൂറ് കോടി...