‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സുഡാനിലെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ തുടരുമെന്ന് ക്യാബിനറ്റ് അറിയിച്ചു. ജിദ്ദയിൽ നടന്ന സൗദി-യുഎസ് മധ്യസ്ഥ ചർച്ചയിൽ, മാനുഷിക നിയമം പാലിക്കാനും ഇപ്പോൾ ഒരു മാസത്തിലേറെയായി തുടരുന്ന...
എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തോടൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കും. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന ആലോചനയിലാണ്...
കാസർകോട് ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സുഹൃത്ത് പോലീസിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് കൊലനടത്തിയ...
ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ കേരളത്തിന് മെഡൽ നേട്ടം. ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. ജിൻസൺ ജോൺസൺ സ്വർണവും മുഹമ്മദ് അജ്മലും അനീസ് യഹ്യയും വെള്ളിയും മുഹമ്മദ് അനസും...
ഗള്‍ഫ് മാധ്യമത്തിന്‍റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മേളയായ കമോണ്‍ കേരളയുടെ അഞ്ചാം എഡിഷന്‍ ഈ മാസം 19,20,21 തിയതികളില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ....
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ നാസർ മഅ്ദനി കുറ്റവിമുക്തൻ. മഅ്ദനി ഉൾപ്പെടെ നാല് പേരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്.
മഅ്ദനിയെക്കൂടാതെ എ.ടി മുഹമ്മദ് അഷ്റഫ് മാറാട്,...