‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ മാത്രമാണ് ലഭിക്കുക. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട്...
യുഎഇയിൽ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച സംവിധാനമാണ് തൊഴിലില്ലായ്മ ഇൻഷുറൻസ്. യുഎഇയിലെ യോഗ്യരായ തൊഴിലാളികൾ പിഴകൾ ഒഴിവാക്കാൻ ജൂൺ 30-ന് മുമ്പ് പദ്ധതിയിൽ അംഗങ്ങളാകണമെന്ന് യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ...
തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച തൊഴിലില്ലായ്മ ഇൻഷുറൻസിനായി യുഎഇയിൽ ഇതുവരെ അപേക്ഷിച്ചത് 2 ദശലക്ഷത്തിലധികം പേരാണ്. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ ആണ് ഇത്...
മെയ് 18 വ്യാഴാഴ്ച മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് ഖത്തറിൽ വിവിധ ഇടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്.
ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴക്കും...
സൗദി അറേബ്യയുടെ രാജകീയ സംരക്ഷണ പ്രദേശത്ത് 58 പുരാവസ്തു സൈറ്റുകൾ കണ്ടെത്തി രേഖപ്പെടുത്തി. ചരിത്ര-പുരാവസ്തു സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി സൗദി അറേബ്യയുടെ ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ്...
ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ് ലഭിക്കും. ആശുപ്രതി സംരക്ഷണ ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തെ തുടർന്നാണ് മന്ത്രിസഭയുടെ ഈ അടിയന്തര നീക്കം....